പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രിമാരുമായി കൊവിഡ് അവലോകനം; കേരളത്തില്‍നിന്ന് ആരോ?ഗ്യമന്ത്രി പങ്കെടുക്കും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകന യോഗം ഇന്ന് നടക്കും. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം അമേരിക്കയിലായതിനാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കില്ല. പകരം ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആകും യോഗത്തില്‍ പങ്കെടുക്കുക. രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. ഉച്ചയ്ക്ക് 12 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുക. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ യോഗത്തില്‍ കൊവിഡ് വര്‍ധന സംബന്ധിച്ച അവതരണം നടത്തും.
നിരവധി ഉത്സവങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേസുകള്‍ കൂടുന്നതിനെ തുടര്‍ന്ന് ദില്ലി, ഉത്തര്‍പ്രദേശ് ഹരിയാന ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ഇതിനോടകം നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ചിട്ടുണ്ട്. നിലവില്‍ പതിനയ്യായിരത്തിലധികം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയെങ്കിലും പ്രതിദിന കേസുകളില്‍ കേരളം രാജ്യത്ത് ഇപ്പോഴും മുന്നില്‍ തന്നെയുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ മാത്രം കേരളത്തില്‍ 7039 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പഴയ മരണം ഇപ്പോഴും കൂട്ടത്തോടെ പട്ടികയില്‍ കയറ്റുന്നതിനാല്‍ മരണക്കണക്കിലും കേരളം മുന്നില്‍ തുടരുകയാണ്. പ്രതിദിന കൊവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് കേരളം നിര്‍ത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകള്‍ കേരളത്തിലുണ്ട്.
ഏപ്രില്‍ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലില്‍ മാത്രം ആകെ 7039 കേസുകളുണ്ടായി. പഴയവ ഉള്‍പ്പടെ 898 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതും കഴിഞ്ഞ 24 ദിവസത്തിനുള്ളിലാണുണ്ടായത്. മിക്കതും പഴയ മരണങ്ങള്‍ പട്ടികയില്‍ ചേര്‍ത്തതാണ്. മുന്‍ദിവസങ്ങളിലേത് എന്ന വിഭാഗത്തില്‍ ചേര്‍ക്കുന്നത് കണക്കാക്കിയാല്‍ പ്രതിദിന കൊവിഡ് മരണം പൂര്‍ണമായി ഇല്ലാതായിട്ടില്ലെന്ന് വിശകലനം ചെയ്യുന്നവര്‍ പറയുന്നു. പഴയ മരണം പട്ടികയില്‍ ചേര്‍ക്കുന്നതിനാല്‍ രാജ്യത്ത് തന്നെ ഒന്നാമതാണ് ഇക്കാര്യത്തില്‍ കേരളം.
ദില്ലിയെ അപേക്ഷിച്ച് കേരളത്തില്‍ പ്രതിദിന കേസുകളില്‍ പ്രകടമായ വളര്‍ച്ചയില്ല എന്നത് ആശ്വാസമാണ്. പക്ഷെ കേസുകള്‍ ഒരേ നിലയില്‍ ആഴ്ച്ചകളായി തുടരുകയാണ്. അതേസമയം കൊച്ചില്‍ കേസുകള്‍ നേരിയ തോതില്‍ ഉയരുന്നുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വാക്‌സിനേഷന്‍ പഴയ പടിയാക്കാന്‍ പ്രത്യേകം ശ്രദ്ധയൂന്നുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍