പാറ കല്ല് ഉരുണ്ട് വീണുണ്ടായ അപകടം; പരിക്കേറ്റ ബൈക്ക് യാത്രികരില്‍ ഒരാള്‍ മരണപ്പെട്ടു

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ ആറാം വളവിന് സമീപം മലമുകളില്‍ മരം ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് സ്ഥാനചലനം വന്ന കല്ല് ഉരുണ്ട് വന്ന് ബൈക്കില്‍ പതിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. വണ്ടൂര്‍ എളമ്പാറ അഭിനവ് (20) ആണ് മരണപ്പെട്ടത്. സഹയാത്രികനായ സുഹൃത്ത് അനീഷ് ചികിത്സയിലാണ്. ഇന്ന് ഉച്ചക്കായിരുന്നു അപകടം.ഉരുണ്ടു വന്ന കല്ലിനൊപ്പം ബൈക്കും, ഇരുവരും താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.സംരക്ഷണ ഭിത്തി തകര്‍ത്ത് താഴെക്ക് ഉരുണ്ട് പോയ കല്ല് അഞ്ചാം വളവിന് സമീപം വനത്തില്‍ മരത്തില്‍ തട്ടിയാണ് നിന്നത്.250 ഓളം മീറ്റര്‍ അകലെ വനത്തില്‍ മരം ഒടിഞ്ഞു വീണതിനെ തുടര്‍ന്നാണ് സ്ഥാനചലനം വന്ന കല്ലാണ് താഴെ പതിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍