കുറ്റിയാടി ചുരത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിയാടി: കുറ്റിയാടി ചുരത്തില്‍ യുവാവിന്റെ കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തി. ചുരത്തിന്റെ മുകള്‍ഭാഗത്ത് ക്വാറി റോഡരികിലായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. തൊട്ടില്‍ പാലം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും, മാഹി പള്ളൂര്‍ സ്വദേശിയായ യുവാവിന്റേതാണ് മൃതദേഹമെന്നും ഏകദേശം ഉറപ്പായതായി പോലീസ് വ്യക്തമാക്കി. യുവാവിന്റെ ബന്ധുക്കള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. അവരെത്തി ആളെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍