വൈത്തിരി കോളിച്ചാലില്‍ കാര്‍ കത്തിനശിച്ചു

വൈത്തിരി: വൈത്തിരി കോളിച്ചാലില്‍ കാറിന് തീപിടിച്ചു. അജിത് ബാബു എന്നയാളുടെ മാരുതി 800 വാഹനത്തിനാണ് തീപിടിച്ചത്. തുടര്‍ന്ന് കല്‍പ്പറ്റ അഗ്‌നി രക്ഷാ നിലയത്തില്‍ നിന്നും സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എം ജോമിയുടെ നേതൃത്വത്തില്‍ എത്തിയ സേന തീ പൂര്‍ണമായണച്ചു. അസി.സ്‌റ്റേഷന്‍ ഓഫീസര്‍ വി.ഹമീദ്, സി.യു പ്രവീണ്‍ കുമാര്‍, കെ.സി സന്തില്‍, ബി ഷറഫുദീന്‍, ടി.പി. സൈനുദ്ധീന്‍, പി.കെ രാമകൃഷ്ണന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ കാര്‍ ഏകദേശം പൂര്‍ണ്ണമായും തന്നെ കത്തിനശിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍