കൊവിഡ് വ്യാപനം: സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതികള്‍ തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളിലെയും നടപടി ഓണ്‍ലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കി. പൊതുജനങ്ങള്‍ക്ക് കോടതികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും.
തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ നേരിട്ട് വാദം കേള്‍ക്കു. പരമാവധി 15 പേര്‍ക്ക് മാത്രമാണ് കോടതിയില്‍ പ്രവേശനം അനുവദിക്കുക. ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം പരിശോധിക്കണം. ചീഫ് ജസ്റ്റിസിന്റ അധ്യക്ഷതയില്‍ ഹൈക്കോടതി ഫുള്‍ കോര്‍ട്ട് സിറ്റിങ് നടത്തിയാണ് തീരുമാനമെടുത്തത്. കോടതി പ്രവര്‍ത്തനം ഓണ്‍ലൈനാക്കുന്നതില്‍ ബാര്‍ കൗണ്‍സിലിന്റെയും അഡ്വക്കേറ്റ് അസോസിയേഷന്റെയും അഭിപ്രായവും തേടിയിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍