OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കണം:കേരള കോണ്‍ഗ്രസ്സ്

  • Kalpetta
14 Jan 2022

കല്‍പ്പറ്റ: കുരുമുളക്, ഏലം, റബ്ബര്‍, നാളികേരം, കാപ്പി, ഇഞ്ചി, തുടങ്ങിയ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുവാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രളയകെടുതികള്‍, കോവിഡ് മഹാമാരി, വന്യമൃഗ ശല്യം, കാര്‍ഷികഉല്‍പ്പാദന കുറവ്, ഉല്‍പ്പന്നങ്ങളുടെ വിലയിടിവ്, ജപ്തി നടപടി, തുടങ്ങിയകാരണങ്ങളാല്‍ കര്‍ഷകരും, ദുര്‍ബല വിഭാഗങ്ങളും, ഗുരുതരമായ സാമ്പത്തികപ്രശ്‌നത്തിലാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.ആന്റണി പറഞ്ഞു. ജില്ലാതല അംഗത്വ വിതരണം കെ.വി. പൗലോസിന് നല്‍കി ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി. അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുര, അഡ്വ: ജോര്‍ജ്ജ് വാതുപറമ്പില്‍, സി.എം. ബാബു, ടി.ജെ. ബാബുരാജ്, കെ.വി. പൗലോസ്, മാത്യു പുതുപറമ്പില്‍, സജീവന്‍, പി.ജെ. ജോര്‍ജ്ജ് മാപ്പനാത്ത്, നിതില്‍ തട്ടാരി, പി.എം. റോയി തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show