മിഥുമോളെ അനുമോദിച്ചു.
പൂതാടി: ബത്തേരി ചെതലയത്തുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ട്രൈബല്‍ സ്റ്റഡി സെന്ററില്‍ സോഷ്യോളജി ലക്ചററായി നിയമിക്കപ്പെട്ട മിഥുമോളെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു. പൂതാടി ഗ്രാമപഞ്ചായത്തില്‍ എല്ലാക്കാല്ലി ഊരാളി കോളനിയിലെ ബൊമ്മന് വസന്ത ദമ്പതികളുടെ മകളായ മിഥുമോള്‍ ജീവിത പ്രതിസന്ധികളോട് പടപൊരുതിയാണ് ഉന്നത വിജയം കൈവരിച്ചിരിക്കുന്നത്.മിഥുമോളുടെ വീട്ടിലെത്തി ഡി.വൈ.എഫ്.ഐയുടെ ഉപഹാരം ജില്ലാ സെക്രട്ടറി കെ.റഫീഖ് കൈമാറി.ജില്ലാ പ്രസിഡണ്ട് കെ.എം. ഫ്രാന്‍സിസ് , സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, പുല്‍പ്പളളി ബ്ലോക്ക് സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, പ്രസിഡണ്ട് അജിത് കെ ഗോപാല്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഷാഫി, എ.എം. പ്രസാദ്, കര്‍ഷക സംഘം ജില്ലാ കമ്മിറ്റിയംഗം എ.വി.ജയന്, ജിഷ്ണുഷാജി, നിധിന് , ഷാജഹാന് തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍