OPEN NEWSER

Thursday 20. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉത്തരേന്ത്യ; തീയതികള്‍ പ്രഖ്യാപിച്ചു

  • National
08 Jan 2022

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു.പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തര്‍പ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാര്‍ച്ച് മൂന്ന്, ഏഴാം ഘട്ടം മാര്‍ച്ച് ഏഴ്, വോട്ടെണ്ണല്‍ മാര്‍ച്ച് 10 എന്നിങ്ങനെയാണ് വിവിധ തീയതികള്‍.

 അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കും. എല്ലാ പോളിംഗ് സ്‌റ്റേഷനുകളും ഗ്രൗണ്ട് ഫ്‌ലോറില്‍ ആയിരിക്കും. 24.9 ലക്ഷം കന്നി വോട്ടര്‍മാരാണ് ഉള്ളത്. 11.4 ലക്ഷം സ്ത്രീകളും , 2.16 ലക്ഷം പോളിംഗ് സ്‌റ്റേഷനുകളുമാണ് ഉള്ളത്. ഒരു സ്‌റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാര്‍ക്കാണ് അനുമതി.

 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പ്രോട്ടോകോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ഷന്‍ കമ്മിഷന്‍. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖരുമായി ചര്‍ച്ച നടത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.

 അതേസമയം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യുട്ടിയിലുളളവര്‍ക്ക് രണ്ട് ഡോസ് വാക്‌സിനേഷന്‍ ഉറപ്പ് വരുത്തും. ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാനും തീരുമാനിച്ചതായി ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു. മാത്രമല്ല എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മുന്നണി പോരാളികളായി പ്രഖ്യാപിച്ചു.അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 215368 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 30380 പോളിംഗ് ബൂത്തുകള്‍ അധികമാണ്. 50 % പോളിംഗ് സ്‌റ്റേഷനുകളില്‍ വെബ് കാസ്റ്റിംഗ് ഉറപ്പുവരുത്തും. ഓരോ മണ്ഡലത്തിലെയും ഒരു പോളിംഗ് സ്‌റ്റേഷന്‍ വനിതകള്‍ നിയന്ത്രിക്കും.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • അഡ്വ. ഗ്ലാഡിസ് ചെറിയാന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു
  • വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാളെ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്യും
  • വയനാട് ജില്ലയില്‍ 23 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി
  • വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നാളെ തുടക്കമാകും.
  • വീടുപണിക്ക് ലോണ്‍ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍
  • എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍; വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ പഴുതടച്ച സുരക്ഷ
  • പോക്‌സോ കേസില്‍ തമിഴ്‌നാട് സ്വദേശി പിടിയില്‍
  • സ്‌കൂട്ടര്‍ യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം
  • ക്ഷീരമേഖലയിലെ രാജ്യത്തെ പരമോന്നത ബഹുമതി മീനങ്ങാടി ക്ഷീര സഹകരണസംഘത്തിന് !
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show