OPEN NEWSER

Saturday 08. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരളത്തില്‍ 4450 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 7.7%; മരണം 23

  • Keralam
05 Dec 2021

കേരളത്തില്‍ ഇന്ന് 4450 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 791, എറണാകുളം 678, കോഴിക്കോട് 523, കോട്ടയം 484, കൊല്ലം 346, തൃശൂര്‍ 345, കണ്ണൂര്‍ 246, പത്തനംതിട്ട 219, ഇടുക്കി 193, മലപ്പുറം 158, ആലപ്പുഴ 147, പാലക്കാട് 141, വയനാട് 128, കാസര്‍ഗോഡ് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 57,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (ണകജഞ) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,693 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,63,323 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4370 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 256 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 43,454 കൊവിഡ് കേസുകളില്‍, 7.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 41,600 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4163 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 226 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4606 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 692, കൊല്ലം 469, പത്തനംതിട്ട 249, ആലപ്പുഴ 137, കോട്ടയം 351, ഇടുക്കി 268, എറണാകുളം 702, തൃശൂര്‍ 355, പാലക്കാട് 193, മലപ്പുറം 105, കോഴിക്കോട് 542, വയനാട് 185, കണ്ണൂര്‍ 295, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 43,454 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,80,211 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാട് ജില്ലയില്‍ പത്താംതരം തുല്യതാ പരീക്ഷ ആരംഭിച്ചു
  • ബീഫ് സ്റ്റാളില്‍ അതിക്രമിച്ചു കയറി ജീവനക്കാരനെ മര്‍ദിച്ച സംഭവം; കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • പൊന്‍കുഴിയില്‍ വന്‍ എം.ഡി.എം.എ വേട്ട; യുവാവ് പിടിയില്‍
  • അവശനിലയില്‍ വീടിനകത്ത് അകപ്പെട്ടുപോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
  • കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍
  • വില്‍പ്പനക്കായി സൂക്ഷിച്ച വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
  • ഹൈവേ റോബറി: സഹായി പിടിയില്‍
  • മാനന്തവാടിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്ക്; മിനി സിവില്‍ സ്‌റ്റേഷന്‍ അനെക്‌സ് കെട്ടിട നിര്‍മ്മാണോദ്ഘാടനം മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു
  • വയനാട് ജില്ലയില്‍ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാന്‍;വൈത്തിരി മിനി സ്‌റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show