OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍; സര്‍ക്കാര്‍ കടുത്ത നടപടിക്ക് ; തീരുമാനം ഇന്ന്

  • Keralam
30 Nov 2021

വാക്‌സിന്‍ സ്വീകരിക്കാത്ത സ്‌കൂള്‍ അധ്യാപകര്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാകേണ്ടിവരും. ഇക്കാര്യത്തില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും. കൊവിഡ് അവലോക യോഗത്തിന്റെ നിര്‍ദേശം, ആരോഗ്യവകുപ്പിന്റെ അഭിപ്രായം എന്നിവ പരിഗണിച്ചാവും വിദ്യാഭ്യാസ വകുപ്പ് തുടര്‍ നടപടികളെടുക്കുക.പരിശോധനയില്‍ പ്രശ്‌നങ്ങളില്ലെന്നു തെളിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് നിര്‍ദേശം. 5000 ല്‍ അധ്യാപകര്‍ ഒരു ഡോസ് വാക്‌സിന്‍ പോലും എടുത്തിട്ടില്ല. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരില്‍ ഭൂരിപക്ഷവും വാക്‌സിന്‍ സ്വീകരിക്കാത്തത്. എന്നാല്‍ വളരെ ചെറിയൊരു ശതമാനത്തിന് മാത്രമാണ് യഥാര്‍ഥ ആരോഗ്യപശ്‌നമുള്ളത്.

അതേസമയം ആരോഗ്യപ്രശ്‌നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവര്‍ക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.സംസ്ഥാനത്തെ ഒന്നേമുക്കാല്‍ ലക്ഷം അധ്യാപകഅനധ്യാപക ജീവനക്കാരില്‍ അയ്യായിരത്തോളം പേര്‍ ഇനിയും വാകിസനെടുത്തിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി വി.ശിവന്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തുടര്‍നടപടികള്‍.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
  • വയനാട് സ്വദേശി പെരുവണ്ണാമൂഴിയില്‍ മുങ്ങി മരിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show