വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്.

തരുവണ: നിയന്ത്രണം വിട്ട പിക്കപ്പ് ദേഹത്തേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് പരുക്ക്. തരുവണ മുടവന്തേരി സുലൈമാന്റെ മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി റസ്മിയ (16) ക്കാണ് പരുക്കേറ്റത്. ഇന്ന് ഉച്ചക്ക് വീടിന് മുമ്പിലെ റോഡരികില്‍ നിക്കുകയായിരുന്ന റസ്മിയയെ വെള്ളമുണ്ട ഭാഗത്ത് നിന്ന് വന്ന പിക്കപ്പ് നിയന്ത്രണംവിട്ടു തട്ടിത്തെറിപ്പിക്കുകയായിരുന്നു. വാഹനത്തിനടിയില്‍പെട്ട വിദ്യാര്‍ത്ഥിനിയെ നാട്ടുകാര്‍ ചേര്‍ന്ന് പുറത്തെടുത്താണ് മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. കൈക്കും ഇടുപ്പെല്ലിനും പരിക്കേറ്റ കുട്ടി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍