വീരചക്ര ഏറ്റുവാങ്ങി അഭിനന്ദന്‍ വര്‍ദ്ധമാന്‍; സൈപ്പര്‍ പ്രകാശ് ജാദവിന് കീര്‍ത്തിചക്ര

രാജ്യത്തെ സൈനിക ബഹുമതികള്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. യുദ്ധമുഖത്തെ മൂന്നാമത്തെ ബഹുമതിയായ വീരചക്ര ബഹുമതി അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഏറ്റ് വാങ്ങി. സൈപ്പര്‍ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര നല്‍കി ആദരിച്ചു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ 2019 ലെ സൈനിക ബഹുമതികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. ബലാക്കോട്ട് വ്യോമാക്രണത്തിന് പിന്നാലെ 2019 ഫെബ്രുവരി 27ന് പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ദ്ധമാനെ വീര ചക്രം നല്‍കി ആദരിച്ചു. യുദ്ധസാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര സമ്മാനിക്കുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ഒരു സൈനികന് വീര ചക്ര ലഭിച്ചത്. യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലായിരുന്നു. പിന്നിട് ഇന്ത്യകൈകൊണ്ട നിലപാടിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറുകയുമായിരുന്നു.
ജമുകാശ്മീരില്‍ അഞ്ച് ഭീകരരെ വധിച്ച ഓപ്പറേഷന് നേതൃത്വം നല്‍കിയ മേജര്‍ വിഭൂതി ശങ്കര്‍ ഡോണ്ടിയാലിന് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ലഫ്റ്റനന്റ് നിതിക കൗളും അമ്മ സരോജ് ഡോണ്ടിയാലും ചേര്‍ന്ന് ബഹുമതി ഏറ്റ് വാങ്ങി.നയിബ് സുബേദാര്‍ സോബിറിനുള്ള മരണാനന്തര ബഹുമതിയായ ശൗര്യചക്ര ഭാര്യ സുമന്‍ദേവി സ്വീകരിച്ചു.മലയാളികളായ വൈസ് അഡ്മിറല്‍ ശ്രീകുമാരന്‍ നായര്‍ക്കും റിയര്‍അഡ്മിറല്‍ ഫിപ്പോസ് പൈനമൂട്ടിലിനും അതിവിശിഷ്ടസേവ മെഡല്‍ ലഭിച്ചു. വിവിധവിഭാഗങ്ങളിലായി 132 പേര്‍ക്കാണ് സൈനിക ബഹുമതികള്‍ നല്‍കി ആദരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍