തമിഴ്‌നാട്ടില്‍ മഴയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം

തമിഴ്‌നാട്ടില്‍ മഴയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം. സഹായം ഒരാഴ്ച്ചയ്ക്കുള്ളില്‍ കൈമാറുമെന്ന് റവന്യൂ മന്ത്രി കെ കെ എസ് എസ് ആര്‍ രാമചന്ദ്രന്‍. 14 പേരാണ് മഴക്കെടുതിയില്‍ മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായ മഴയ്ക്ക് ശമനമുണ്ടായിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം നഗരത്തില്‍ കാര്യമായി മഴ പെയ്തില്ല.എന്നാല്‍ നഗരത്തിലെ പലയിടത്തും വെളളക്കെട്ട് തുടരുകയാണ്. അഞ്ഞൂറില്‍ അധികം ഇടങ്ങളിലാണ് രൂക്ഷമായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതില്‍ ഭൂരിഭാഗം ഇടങ്ങളിലും നിലവില്‍ വെള്ളം ഇറങ്ങിയിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്നലെ വൈകീട്ട് കര കടന്നു. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ ശക്തമായ മഴ മുന്നറിയിപ്പുകള്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ചെന്നൈ, കടലൂര്‍, നീലഗിരി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍