രാജ്യത്ത് 24 മണിക്കൂറിനിടെ 14,313 പുതിയ കൊവിഡ് രോഗികള്‍; പ്രതിദിന ടിപിആര്‍ 1.22 ശതമാനം

രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,313 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്.1.22 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 549 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 4,57,740 ആയി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന 13,543 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 3. 36 കോടിയായി ഉയര്‍ന്നു. നിലവില്‍ 1,61,555 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.ഇതുവരെ 3,42,60,470 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇതിന്റെ 0.47 ശതമാനം പേര്‍ മാത്രമാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. 1.18 ശതമാനം ആണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1.22 ശതമാനം ആണ് പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കൊവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചതിന് പിന്നാലെ ഇതുവരെ 105.43 കോടി വാക്‌സിന്‍ ഡോസുകള്‍ നല്‍കി. ഇതുവരെ 60.70 സാമ്പിളുകളാണ് പരിശോധിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍