ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

തിരുവനന്തപുരം: ഇന്നും ഇന്ധനവിലയില്‍ (ളൗലഹ ുൃശരല ) വര്‍ധന. പെട്രോളിന് (ുലേൃീഹ) 35 പൈസയും ഡീസലിന് 37 പൈസയും ഇന്ന് കൂട്ടി. ഇതോടെ ചില സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 120 കടന്നു. രാജസ്ഥാനിലെ ഗംഗാ നഗറില്‍ ഇന്ന് പെട്രോള്‍ വില 120 രൂപ 10 പൈസയാണ്. ഡീസല്‍വില 110 രൂപയും കടന്നു. കേരളത്തില്‍ തിരുവനന്തപുരം: പെട്രോള്‍ 110.45 , ഡീസല്‍ 103.91. കോഴിക്കോട്: പെട്രോള്‍ 108.62 ഡീസല്‍ 102.44. കൊച്ചി: പെട്രോള്‍ 108.12 ഡീസല്‍ 102.10.ഒരു മാസത്തില്‍ ഡീസലിന് കൂടിയത് 8.20 രൂപയാണ്. പെട്രോളിന് ഒരു മാസത്തില്‍ കൂടിയത് 6.45 രൂപയും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍