അഭിമാന മുഹൂര്‍ത്തത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

100 കോടി വാക്‌സിന്‍ ഡോസ് എന്ന അഭിമാന മുഹൂര്‍ത്തത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത്. രാജ്യത്തിന് കോടി നമസ്‌ക്കാരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം പുതു ഊര്‍ജത്തില്‍ മുന്നേറുകയാണെന്നും മോദി പറഞ്ഞു. വാക്‌സിന്‍ ദൗത്യത്തിന്റെ വിജയം രാജ്യത്തിന്റെ ശേഷിയെ അടയാളപ്പെടുത്തുന്നതാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവും പ്രധാനമന്ത്രി അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ അവരുടെ കഠിനപ്രയത്‌നത്തിലൂടെ പുതിയ ഉദാഹരണം സൃഷ്ടിച്ചുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.രാജ്യത്തിന്റെ ഐക്യം വിളംബരം ചെയ്യുന്ന എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ ഓര്‍മിപ്പിച്ചു. അത് രാജ്യത്തോടുള്ള ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍