ഉത്തരാഖണ്ഡിലെ മഴക്കെടുതിയില്‍ 5 മരണം; സ്ഥിതിഗതികള്‍ വിലയിരുത്തി പ്രധാനമന്ത്രി

കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയില്‍ ഉത്തരാഖണ്ഡില്‍ കനത്ത നാശനഷ്ടം. മലയോര മേഖലയില്‍ സ്ഥിതി രൂക്ഷമാണ്. പലയിടത്തും റോഡുകളും കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. പുഴകള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യമാണ്.മഴക്കെടുതിയില്‍ നേപ്പാളില്‍ നിന്നുള്ള മൂന്ന് തൊഴിലാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ ഇതുവരെ കൊല്ലപ്പെട്ടു. പൗരി ജില്ലയിലെ ലാന്‍സ്ഡൗണിനടുത്ത് തൊഴിലാളികള്‍ താമസിക്കുന്ന വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണാണ് 3 പേര്‍ മരിച്ചത്. ചമ്പാവത്ത് ജില്ലയില്‍ വീട് തകര്‍ന്ന് മറ്റ് രണ്ട് പേര്‍ മരിച്ചു. ഇവിടെ ജലനിരപ്പ് ഉയര്‍ന്നതോടെ നിര്‍മ്മാണത്തിലിരുന്ന പാലം (ചല്‍ത്തി നദിക്ക് കുറുകെ) ഒലിച്ചുപോയി.
തുടര്‍ച്ചയായ മഴയില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ മുഖ്യമന്ത്രി മോദിയെ ധരിപ്പിക്കുകയും ഭരണകൂടം പൂര്‍ണ ജാഗ്രത പുലര്‍ത്തുകയാണെന്നും അറിയിച്ചു. സാഹചര്യം നേരിടാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി ധാമിക്ക് ഉറപ്പ് നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍