കല്‍ക്കരി ക്ഷാമം: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതല്‍ സങ്കീര്‍ണ്ണം; ഉപയോഗം കുറയ്ക്കാന്‍ അഭ്യര്‍ത്ഥന

കല്‍ക്കരി ക്ഷാമത്തെതുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡല്‍ഹി, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ വൈദ്യുതിക്ഷാമം രൂക്ഷം. കൂടുതല്‍ സംസ്ഥാനങ്ങളില്‍ ലോഡ്‌ഷെഡിങ് അനിവാര്യമായി.
ആഭ്യന്തരമന്ത്രി അമിത് ഷാ ഊര്‍ജ കല്‍ക്കരി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു. പഞ്ചാബില്‍ നാലു മണിക്കൂര്‍ ലോഡ്‌ഷെഡിങ് തുടരുകയാണ്. ഝാര്‍ഖണ്ഡില്‍ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉണ്ട്. രാജസ്ഥാനില്‍ 17ഉം ബിഹാറില്‍ ആറു ശതമാനവുമാണ് ക്ഷാമം. കല്‍ക്കരി കിട്ടാതെ മഹാരാഷ്ട്രയില്‍ 13 താപനിലയം അടച്ചു.
വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തി. ഡല്‍ഹി, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ജനങ്ങളോടുള്ള അഭ്യര്‍ഥന പുറപ്പെടുവിച്ചു. രാജ്യത്തെ 135 താപനിലയത്തില്‍ 80 ശതമാനവും രൂഷമായ കല്‍ക്കരിക്ഷാമം നേരിടുന്നു. പഞ്ചാബ്, ഡല്‍ഹി, ആന്ധ്ര, മഹാരാഷ്ട്ര മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി. ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളും കല്‍ക്കരി ആവശ്യവുമായി രംഗത്തെത്തി.
അതേസമയം, കേരളത്തില്‍ ലോഡ് ഷെഡിങ്ങും പവര്‍കട്ടും തത്കാലം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തണമോ എന്ന് ഈ മാസം 19ന് ശേഷം തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്ച സ്ഥിതി വിലയിരുത്തി തുടര്‍ നടപടി തീരുമാനിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു.
കേന്ദ്രവിഹിതം കുറഞ്ഞാല്‍ സംസ്ഥാനത്ത് നിയന്ത്രണമേര്‍പ്പെടുത്തിയേക്കും. അതേസമയം രാജ്യത്തുണ്ടായ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെ വൈദ്യുതി മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍, 19 നുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം മുഖവിലക്കെടുത്ത് സംസ്ഥാനത്ത് ഇപ്പോള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം വൈദ്യുതി വകുപ്പ് അംഗീകരിച്ചു. വലിയ വിലക്കാണ് വൈദ്യുതി വാങ്ങുന്നത്.
ആന്ധ്രയില്‍ 45 ശതമാനം വൈദ്യുതിയും വിതരണം ചെയ്യുന്ന ആന്ധ്രപ്രദേശ് പവര്‍ ജനറേഷന്‍ കോര്‍പറേഷന്റെ പ്ലാന്റുകളില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കല്‍ക്കരി മാത്രമാണ് അവശേഷിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍