സാമ്പത്തിക ശാസ്ത്ര നൊബേല്‍ പങ്കിട്ട് മൂന്നുപേര്‍
സാമ്പത്തിക നൊബേല്‍ മൂന്നുപേര്‍ക്ക്. ഡേവിഡ് കാര്‍ഡ്, ജോഷ്വാ ഡി ആന്‍ഗ്രിസ്റ്റ്, ഗെയ്‌ദോ ഇമ്പെന്‍സ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങളാണ് ഡേവിഡ് കാര്‍ഡിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കാര്യകാരണബന്ധങ്ങളുടെ വിശകലനത്തില്‍ പുതിയ രീതി മുന്നോട്ടുവെച്ചതിനാണ് മറ്റുരണ്ടുപേര്‍ക്ക് അവാര്‍ഡ് ലഭിച്ചത്.കനേഡിയന്‍ പൗരനായ ഡേവിഡ്? കാര്‍ഡ്? കാലിഫോര്‍ണിയ സര്‍വകലാശാല ഫാക്കല്‍റ്റിയാണ്?. അമേരിക്കന്‍ പൗരനായ ജോഷ്വ ആന്‍ഗ്രിസ്റ്റ്? മസ്സാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലും, ഡച്ച്? പൗരനായ ഗെയ്‌ദോ ഇമ്പെന്‍സ് സ്റ്റാന്‍ഫോര്‍ഡ്? സര്‍വകലാശാലയിലുമാണ്? സേവനം അനുഷ്?ഠിക്കുന്നത്?.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍