രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ 30,570 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 431 പേര്‍ മരിച്ചു. പ്രതിദിന രോഗികള്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 12.4 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 38, 303 പേര്‍ രോഗമുക്തി നേടി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം മൂന്നര ലക്ഷമായി കുറഞ്ഞു.
കേരളത്തില്‍ ഇന്നലെ 17,681 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 208 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. പശ്ചിമ ബം?ഗാളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി. രോ?ഗവ്യാപനം ഉര്‍ന്ന് നിന്ന പുനെയില്‍ ടിപിആര്‍ നിരക്കില്‍ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ 22 ശതമാനവും പുനെയില്‍ നിന്നാണ്.
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍. ഡെല്‍റ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ലെന്ന് എന്‍സിഡിസി ഡയറക്ടര്‍ സുജിത് സിങ് പറഞ്ഞു.രോഗവ്യാപനം ഉയര്‍ന്ന തോതിലായിരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക പരമപ്രധാനമാണെന്നും സുജിത് സിങ് വ്യക്തമാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍