OPEN NEWSER

Saturday 07. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് ഏകദിന ഉപവാസ സമരം നടത്തി

  • S.Batheri
14 Sep 2021

ബത്തേരി: കെ.എസ്.ആര്‍.ടി.സിയെ രണ്ടായി വിഭജിച്ച് കെ സ്വിഫ്റ്റ് കമ്പനി രൂപീകരിക്കുന്നതുമായി സഹകരിച്ചാല്‍ മാത്രമേ ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്ന സര്‍ക്കാരിന്റെ ധിക്കാരപരമായ നിലപാട് തിരുത്തണമെന്നും, തിരഞ്ഞെടുപ്പുകാലത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് 2021 ജൂണ്‍മാസം വര്‍ധിപ്പിച്ച ശമ്പളം കയ്യില്‍ കിട്ടുമെന്ന് വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കിയ വാക്ക് പാലിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബി.എം.എസ് വയനാട് ജില്ല പ്രസിഡന്റ് പി.കെ മുരളീധരന്‍ ആവശ്യപ്പെട്ടു. ശമ്പളപരിഷ്‌കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ കേരള സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാനവ്യാപകമായി നടത്തുന്ന ഏകദിന ഉപവാസ സമരം ബത്തേരി ഗ്യാരേജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കുക, തൊഴിലാളി ദ്രോഹ സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പൂര്‍ണമായി തള്ളിക്കളയുക, കെഎസ്ആര്‍ടിസിയെ വിഭജിച്ച് കെ സ്വിഫ്റ്റ് കമ്പനി രൂപീകരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആക്കുക, കെഎസ്ആര്‍ടിസിയുടെ കടബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക  ഡ്യൂട്ടി പരിഷ്‌കരണ സമ്പ്രദായം നിര്‍ത്തലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു ഉപവാസസമരം കെപി വിജയന്‍,എം കെ സജീവന്‍, കെ എസ് ഷിബി മോന്‍, സി കെ പ്രദീപ് കുമാര്‍, , ഹരിദാസന്‍ കെ, പി കെ അച്യുതന്‍, എന്‍ ടി സതീശന്‍, എ കെ വിനോദ്, പി ഹരീഷ് കുമാര്‍, കെ പി വിനോദ് തുടങ്ങിയ നേതാക്കള്‍ പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show