സപ്പോര്‍ട്ട് സ്‌റ്റോഫിന് കൂടി കൊവിഡ്; ഇന്ത്യഇംഗ്ലണ്ട് അവസാന ടെസ്റ്റ് റദ്ദാക്കിയേക്കും

രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും പിന്നാലെ ഇന്ത്യന്‍ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഫിസിയോ യോഗേഷ് പര്‍മര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നാളെ നടക്കുന്ന അവസാന ടെസ്റ്റ് മത്സരം നടക്കുമോ എന്ന കാര്യത്തില്‍ സംശയമാണ്.ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ എല്ലാ കളിക്കാര്‍ക്കും കൊവിഡ് പരിശോധന നടത്തി. എന്നാല്‍ ആര്‍ക്കും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒരു പരിശോധന കൂടി നടത്തിയ ശേഷമേ തുടര്‍നടപടികളുടെ കാര്യത്തില്‍ തീരുമാന മെടുക്കുകയുള്ളൂ. ടീമിന്റെ അവസാനവട്ട പരിശീലനം റദ്ദാക്കിയിട്ടുണ്ട്.
രവി ശാസ്ത്രിക്ക് പുറമെ ബൗളിംഗ് കോച്ച് ഭരത് അരുണ്‍, ഫീല്‍ഡിംഗ് കോച്ച് ആര്‍ ശ്രീധര്‍, ഫിസിയോ വിഭാഗം തലവന്‍ നിതിന്‍ പട്ടേല്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. ഓവല്‍ ടെസ്റ്റിന്റെ തൊട്ടുമുന്‍പായിരുന്നു ഇത്. തുടര്‍ന്ന് ഇവരെല്ലാം ഐസൊലേഷനിലേക്കു മാറി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍