ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു

ബത്തേരി: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ബത്തേരി ഡിപ്പോയിലെ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചു. മൂലങ്കാവ് മേലെകുളങ്ങര എം.വി ചാക്കോ (51) ആണ് മരിച്ചത്. ഇന്ന് രാത്രി 7.45 ലോടെ മാടക്കരയില്‍ വെച്ചാണ് അപകടം. കൈപ്പഞ്ചേരി സ്വദേശി ലാല്‍കൃഷ്ണ (23) തൊടുവട്ടി സ്വദേശി നിധീഷ് (24) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇരുവരെയും ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റ ഇവരില്‍ നിധീഷിനെ മേപ്പാടി വിംസ് ആശുപത്രിയിലേക്കും, ലാല്‍ കൃഷ്ണയെ കോഴിക്കോട് മെഡിക്ക കോളജ് ആശു പത്രിയിലേക്കും മാറ്റി. ലിജിയാണ് മരണപ്പെട്ട ചാക്കോയുടെ ഭാര്യ. മകന്‍: ബേസില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍