ലേ ലഡാക്ക് ടൂറില്‍ ഗൈഡായി ബോബി ചെമ്മണൂര്‍

കോഴിക്കോട് : ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഭാഗമായ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ ലേ ലഡാക്ക് ടൂറില്‍ ബോബി ചെമ്മണൂര്‍ ഗൈഡായി ആദ്യ യാത്ര പുറപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുപ്പത് അംഗ സംഘമാണ് 7 ദിവസത്തെ യാത്രക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെട്ടത്. പ്രമുഖ വ്‌ലോഗറും ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റുമായ ബൈജു എന്‍ നായര്‍, ഫിന്‍ലന്‍ഡ് സ്വദേശിയും ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ടൂര്‍ മാനേജരുമായ ഹെലി ടൊലോനന്‍, തുടങ്ങിയവര്‍ യാത്രക്ക് നേതൃത്വം നല്‍കും. വരും ദിവസങ്ങളില്‍ ഇന്ത്യക്കകത്തും വിദേശത്തേക്കുമായി നിരവധി യാത്രകള്‍ ബോബി ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സംഘടിപ്പിക്കുന്നുണ്ട് .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍