21 ലിറ്റര്‍ വിദേശമദ്യം എക്സൈസ് പിടികൂടി
കല്‍പ്പറ്റ:കല്‍പ്പറ്റ എക്സൈസ് റെയിഞ്ച് ഇന്‍സ്പെക്ടര്‍ ബാബുരാജും സംഘവും കല്‍പ്പറ്റയില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കെ.എല്‍ 12 ഡി 8666 നമ്പര്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 21 ലിറ്റര്‍ വിദേശമദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറായ പടിഞ്ഞാറത്തറ പതിനാറാം മൈല്‍ സരസ്വതി ഭവനില്‍ രാധാകൃഷ്ണന്.കെ (44) എന്നയാളെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ സി.കെ ഷാജി , സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പ്രകാശന്, ലത്തീഫ്, അമല്‍ദേവ് , ഷഫീഖ്, അനന്തുമാധവന്‍, പ്രോമിസ്, ഷാനിയ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍