ഡിജിറ്റല്‍ ഗാഡ്ജറ്റ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
തരിയോട്: തരിയോട് നിര്‍മ്മല ഹൈസ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ വീടുകളില്‍ ഒരു സ്മാര്‍ട്ട്‌ഫോണെങ്കിലും എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ ഗാഡ്ജറ്റ് ലൈബ്രറി തുടക്കമായി. ഡിജിറ്റല്‍ ഗാഡ്ജറ്റ് ലൈബ്രറിയുടെ ഉദ്ഘാടനം കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ.ടി സിദ്ദീഖ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ.സജി മാത്യു പുഞ്ചയില്‍ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു എസ്.എസ്.എല്‍.സി പരീക്ഷ വിജയികളെ അനുമോദിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷീജ ആന്റണി, ഷമീം പാറക്കണ്ടി, ഷിബു പോള്‍, സിബിള്‍ എഡ്‌വേഡ്, പി.ടി.എ പ്രസിഡന്റ് പി.സി പൈലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോബി മാനുവല്‍ സ്വാഗതവും കണ്‍വീനര്‍ ബെനഡിക്റ്റ് ജോസഫ് നന്ദിയും രേഖപ്പെടുത്തി. ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ഫോണ്‍ ചലഞ്ചിലൂടെ രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്റ്റാഫ് എന്നിവരില്‍ നിന്നും സമാഹരിച്ച തുക ഉപയോഗിച്ച് 40 ഫോണുകള്‍ വിതരണത്തിനായി ലൈബ്രറിയിലേക്ക് ശേഖരിച്ചു.