യുവ കലാ സാഹിതി യുഎഇ കലോത്സവത്തിന് ജൂലൈ 29ന് ഷാര്‍ജയില്‍ തുടക്കം കുറിക്കും.
ഷാര്‍ജ: ഒന്നര വര്‍ഷത്തിലധികമായി അടച്ചിട്ട മുറികള്‍ക്കുള്ളില്‍ മാത്രം തളച്ചിടപ്പെട്ട യു.എ.ഇയിലെ കുട്ടികളെ കലകളുടെയും പാട്ടുകളുടെയും കളികളുടെയും ലോകത്തിലേക്ക് മടക്കിക്കൊണ്ടു വരാനായി യുവ കലാ സാഹിതി യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കലോത്സവത്തിന് ജൂലൈ 29, 30, 31 തീയതികളില്‍ ഷാര്‍ജയില്‍ തുടക്കം കുറിക്കും. മേഖലാ തല മത്സരങ്ങള്‍ ഓഗസ്റ്റ് 12,13,14 തീയതികളില്‍ ദുബൈയിലും തുടര്‍ന്ന് അബുദാബി, റാസല്‍ഖൈമ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളിലും അരങ്ങേറും.മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ആറു മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് യുവ കലാ സാഹിതി യുഎഇയുടെ വെബ്‌സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഓരോ കുട്ടിയും പഠിക്കുന്ന സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന എമിറേറ്റിനെ പ്രതിനിധീകരിച്ചായിരിക്കും മേഖലാ തല മത്സരത്തില്‍ പങ്കെടുക്കേണ്ടത്.മേഖലാ തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന കുട്ടികള്‍ക്കാണ് ഓഗസ്റ്റ് 28,29, 30 തീയതികളില്‍ നടക്കുന്ന യുഎഇ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.യുഎഇ തല മത്സരത്തില്‍ കലാ തിലകവും കലാ പ്രതിഭയുമുള്‍പ്പെടെ വിജയികളായി തെരഞ്ഞെടുക്കപ്പെടുന്ന കൂട്ടികള്‍ക്ക് മണ്‍മറഞ്ഞ കലാസാംസ്‌കാരിക നായകരുടെ പേരിലുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ വിധികര്‍ത്താക്കളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലുള്‍പ്പെടെ പ്രവര്‍ത്തിച്ചിട്ടുള്ളവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.കലോത്സവത്തിന്റെ ലോഗോ പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.രജിസ്‌ട്രേഷന്‍ ആരംഭിച്ചുജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ യുവ കലാ സാഹിതി യുഎഇ സ്‌കൂള്‍ വിദ്യാര്‍ത രജിസ്‌ട്രേഷന്‍ ആരംഭിച്ചു.രജിസ്‌ട്രേഷന്‍ വെബ്‌സൈറ്റ്:https://www.events.yuvakalasahithyuae.org/
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍