ഡെല്‍റ്റ പ്ലസ് വകഭേദം; വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും

ഡല്‍ഹി: ഡെല്‍റ്റ പ്ലസ് വകഭേദം വിദഗ്ധ പഠനത്തിനൊരുങ്ങി ഐസിഎംആറും നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയും. വകഭേദത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനുകളുടെ ശേഷിയും പഠന വിധേയമാക്കും.ഡെല്‍റ്റ പ്ലസ് വകഭേദം കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കാനുളള സാധ്യത കണക്കിലെടുത്താണ് വാക്‌സിനുകളുടെ ശേഷി പരിശോധിക്കാന്‍ ഐസിഎംആര്‍ ഒരുങ്ങുന്നത്. ഡെല്‍റ്റ വകഭേദത്തെ പ്രതിരോധിച്ച കൊവാക്‌സിനും കൊവിഷീല്‍ഡിനും ഡെല്‍റ്റ പ്ലസിനെയും പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെ വിലയിരുത്തല്‍. രാജ്യത്ത് ഇതുവരെ നാല്പതോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഡെല്‍റ്റ പ്ലസ് വകഭേദം മൂന്നാം തരംഗത്തിന് കാരണമാകും എന്നതിന് തെളിവുകള്‍ ഇല്ലെയെന്ന് ഐജിഐബി ഡയറക്ടര്‍ അനുരാഗ് അഗര്‍വാള്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍