ജീപ്പ് മറിഞ്ഞ് 2 പേര്‍ക്ക് നിസാര പരിക്ക്

മാനന്തവാടി: മാനന്തവാടി നഗരസഭ കോവിഡ് കണ്‍ട്രോള്‍ റൂമിന്റെ ഭാഗമായി കോവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്ന ജീപ്പാണ് അപകടത്തില്‍ പെട്ടത്. കയറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പ് പിന്നോട്ട് വന്ന് മറിയുകയായിരുന്നു. ജീപ്പില്‍ െ്രെഡവറുണ്ടായിരുന്നില്ല. പിന്‍സീറ്റിലുണ്ടായിരുന്ന കോവിഡ് രോഗബാധിതരായ രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. ഇവരെ പ്രാഥമിക ശുശ്രൂഷ നല്‍കി കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. പയ്യമ്പള്ളി പുളിക്കൊള്ളി കോളനിക്ക് സമീപം വൈകുന്നേരം മൂന്നരയോടെയായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍