രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു; 1,00,636 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ 1,00,636 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം തരംഗത്തിലെ കൊവിഡ് വ്യാപനം കുറയുന്ന ഘട്ടത്തില്‍ 2427 ആണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 94 ശതമാനത്തിലേക്ക് അടുക്കുകയാണ്.14 ലക്ഷത്തിലധികം ആളുകളാണ് രാജ്യത്ത് ആകെ കൊവിഡ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലെ ആകെ മരണ സംഖ്യ ഒരു ലക്ഷം കടന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി 6.3 ശതമാനത്തിലെത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നേരിയ വര്‍ധനവാണിത്.അതേസമയം ഇന്ത്യയില്‍ കുട്ടികളിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം ഇന്നാരംഭിക്കും.ഡല്‍ഹി എയിംസിലാണ് പരീക്ഷണം നടത്തുക. വരും ദിവസങ്ങളില്‍ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രതീക്ഷ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍