കൊവിഡ് നിയന്ത്രണം; ടി.പി.ആര്‍ കുറഞ്ഞാല്‍ ലോക്ക്ഡൗണില്‍ ഇളവ്; മാര്‍ഗനിര്‍ദേശം നീട്ടി കേന്ദ്രം

ഡല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം എന്നാണ് നിര്‍ദേശം. ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ഉചിതമായ സമയത്ത് മാത്രമായിരിക്കണം. ഘട്ടം ഘട്ടമായി വേണം ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍. 10 ശതമാനം കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉണ്ടെങ്കില്‍ നിയന്ത്രണം തുടരണമെന്ന് നിര്‍ദ്ദേശമുണ്ട്.രാജ്യത്ത് കഴിഞ്ഞ 20 ദിവസമായി കൊവിഡ് കേസുകള്‍ കുറഞ്ഞു വരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തി. സംസ്ഥാനങ്ങളില്‍ ആക്ടീവ് കേസുകളുടെ എണ്ണം കുറഞ്ഞു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാലും കേസുകള്‍ കുറയുമെന്ന് തന്നെയാണ് കരുതുന്നത് എന്നും ആരോ?ഗ്യ മന്ത്രാലയം വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ നീട്ടാനാണ് സാധ്യത. ഏപ്രില്‍ 29 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിലൂടെ രോഗവ്യാപനവും പുതിയ രോഗികളുടെ എണ്ണവും കുറയ്ക്കാന്‍ സാധിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍