രാജ്യത്ത് കൊവിഡ് വാക്‌സിന്റെ ആഭ്യന്തര ഉത്പാദനം കാര്യക്ഷമമാക്കും നിതിന്‍ ഗഡ്കരി

രാജ്യത്ത് കൂടുതല്‍ കമ്പനികള്‍ക്ക് കൊവിഡ് വാക്‌സിന്റെ ആഭ്യന്തര ഉത്പാദനത്തിന് ലൈസന്‍സ് നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കൊവിഡ് വാക്‌സിനുകളുടെ ദൗര്‍ലഭ്യതയില്‍ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശനങ്ങള്‍ നേരിടുന്ന സാഹചര്യത്തിലാണ് ആഭ്യന്തര ഉത്പാദനത്തില്‍ കേന്ദ്രം ലക്ഷ്യമിടുന്നത്.'ഇന്ത്യയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ട്. ഓക്‌സിജന്‍ കിട്ടാതെ ആളുകള്‍ മരിക്കുന്നത് ഒരു നല്ല കാര്യമല്ല. കൊവിഡിന്റെ രണ്ടാം തരംഗത്തിലോ മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിലോ അതിനെ നേരിടാന്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ സൗകര്യം ഉണ്ടായിരിക്കണമെന്നും ഗഡ്കരി പറഞ്ഞു.വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുമായി നടത്തിയ വെര്‍ച്വല്‍ കൂടിക്കാഴ്ചയിലാണ് നിതിന്‍ ഗഡ്കരി ഓക്‌സജിസന്‍ ക്ഷാമത്തെ കുറിച്ച് പറഞ്ഞത്. രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം ഉണ്ടെന്ന് കേന്ദ്രസര്‍ക്കാരോ ബിജെപിയോ ഇതുവരെ അംഗീകരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന എന്നും ശ്രദ്ധേയമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍