കുട്ടികളില്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം 10-12 ദിവസത്തിനുള്ളില്‍ ആരംഭിക്കും

ഡല്‍ഹി: കുട്ടികളില്‍ കൊവാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണം 10-12 ദിവസത്തിനുള്ളില്‍ ആരംഭിക്കും. രണ്ട് മുതല്‍ 18 വയസ്സുവരെയുള്ളവരില്‍ രണ്ടും മൂന്നും ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ കൊവാക്‌സിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)ആണ് അനുമതി നല്‍കിയത്. വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുകയെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ പറഞ്ഞു.
അതേസമയം, കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവയ്ക്ക് പുറമേ മറ്റ് ആറ് വാക്‌സിനുകളെ കൂടി ഇന്ത്യ വാക്‌സിനേഷന്‍ പദ്ധതിയുടെ രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ ജൂണ്‍ മുതല്‍ എട്ട് വാക്‌സിനുകളാകും രാജ്യത്തിന്റെ വാക്‌സിനേഷന്‍ പദ്ധതിയുടെ ഭാഗമായി ഉണ്ടാകുക. ബയോഇ, സിഡസ് കാഡില, നോവവാക്‌സ്, ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്കുുന്ന വാക്‌സിന്‍ ജെന്നോവ, റഷ്യയുടെ സ്പുട്‌നിക് വി എന്നിവയെ കൂടിയാണ് വാക്‌സിന്‍ രൂപരേഖയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയത്.
8.8 കോടി ഡോസുകള്‍ എന്ന മെയ് മാസത്തിലെ വിതരണം ജൂണ്‍ മാസത്തോടെ ഇരട്ടിയാക്കണം എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ഇതനുസരിച്ച് 15.81 കോടി ഡോസ് വ്യക്‌സിന്‍ ജൂണില്‍ ജനങ്ങളിലേക്ക് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് സാധ്യമാക്കിയാല്‍ ഓഗസ്റ്റില്‍ വാക്‌സിനേഷന്‍ നാലിരട്ടിയാക്കാം എന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിക്ഷിക്കുന്നു. 36.6 കോടി ഡോസുകള്‍ ഓഗസ്റ്റില്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
http://imrdsoacha.gov.co/silvitra-120mg-qrms