ഫലപ്രദമല്ലെന്ന് കണ്ടെത്തല്‍; കൊവിഡ് ചികിത്സയില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി

ഡല്‍ഹി: കൊവിഡ് ചികിത്സാ മാര്‍ഗരേഖകളില്‍ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. കൊവിഡ് ബാധയ്ക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നീക്കം. നേരത്തെ, ലോകാരോഗ്യ സംഘടനയും പ്ലാസ്മ തെറാപ്പിയില്‍ ആശങ്ക അറിയിച്ചിരുന്നു.കൊവിഡ് ബാധിതരെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനോ ഗുരുതരമായവരുടെ ആരോഗ്യനില വഷളാവാതിരിക്കാനോ പ്ലാസ്മ തെറാപ്പി സഹായിക്കുന്നില്ലെന്നാണ് ഐ.സി.എം.ആര്‍ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്ത എല്ലാവരും പ്ലാസ്മ തെറാപ്പി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നാണ് ഇത്തരത്തില്‍ പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കിയത്. മുന്‍പ് തന്നെ പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് പല ഡോക്ടര്‍മാരും അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് ഭേദമായവരുടെ രക്തത്തില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് അതിലെ ആന്റിബോഡി രോ?ഗികളിലേക്ക് പകര്‍ത്തി നല്‍കുന്നതായിരുന്നു പ്ലാസ്മ തെറാപ്പി. രാജ്യത്ത് പ്ലാസ്മ ദാനം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള വലിയ ക്യാംപയിനുകള്‍ നടന്നിരുന്നു. സംവിധായകന്‍ എസ് എസ് രാജമൗലി അടക്കമുള്ളവര്‍ പ്ലാസ്മ ദാനം ചെയ്തിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍