സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ; തീരുമാനം ജൂണ്‍ ആദ്യവാരം

ഡല്‍ഹി: സി.ബി.എസ്.ഇ 12-ാം ക്ലാസ് പരീക്ഷ സംബന്ധിച്ച തീരുമാനം ജൂണ്‍ ആദ്യവാരം ഉണ്ടാകും. കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ന് ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. കൊവിഡ് സാഹചര്യത്തില്‍ നേരത്തെ മാറ്റിവച്ച പരീക്ഷയുടെ കാര്യത്തിലാണ് ഇന്ന് ഉന്നതതല ചര്‍ച്ച നടന്നത്. വിദ്യാഭ്യാസമന്ത്രിയുടെ അധ്യക്ഷതയിലായിരുന്നു യോഗം.സുപ്രിംകോടതി നിര്‍ദേശിച്ചത് പോലെ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇനിയും സമയം എറെ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കുന്നതിലേക്ക് ചര്‍ച്ച നീങ്ങിയത്. മാത്രമല്ല പരീക്ഷാഫലം വൈകുന്നത് വിദേശ യൂണിവേഴ്‌സിറ്റികളിലടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തടസമാകും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതിയുടെ പരിഗണനയിലും ആണ്. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇടപെടല്‍.സിബിഎസ്ഇ പരീക്ഷ മാറ്റാത്തതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രം?ഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയെ സമീപിക്കാനാണ് രക്ഷിതാക്കളുടെ തീരുമാനം. പ്രധാനമന്ത്രിക്ക് രക്ഷിതാക്കള്‍ കത്തയച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍