കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍; ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി നല്‍കി

ഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരിശോധനയ്ക്ക് അനുമതി. കൊവാക്‌സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി നല്‍കിയത്. രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ആലോചന.നേരത്തെ 15-18 വയസ് വരെയുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍മൂന്നാം വ്യാപന കരുതല്‍ നടപടികള്‍ക്കായുള്ള സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം മാറ്റിയത്. വാക്‌സിന്‍ നല്‍കുന്നത് വ്യാപിപ്പിക്കാനാണ് നീക്കം. മറ്റ് ചില വാക്‌സിന്‍ നിര്‍മാതാക്കളുമായി ചര്‍ച്ച നടക്കുന്നുണ്ട്. മൂന്നാം വ്യാപനത്തില്‍ ആഘാതം എങ്ങനെ കുറക്കാമെന്നാണ് ആലോചന. നേരത്തെ കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇന്ത്യയിലും വിദഗ്ധ സമിതി നിര്‍ദേശം നല്‍കിയത്.
അതേസമയം കൊവിഡിന്റെ ഇന്ത്യന്‍ വകേഭദം ആഗോള ഉത്കണ്ഠയെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദത്തെ ആണ് 'വേരിയന്റ് ഓഫ് കണ്‍സേണ്‍' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്. അതിവ്യാപനശേഷി ഇന്ത്യന്‍ വകഭേദത്തിന് ഉള്ളതിനാലാണ് നടപടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍