OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ  ഡിവൈഎഫ്‌ഐ പ്രതിഷേധ ധര്‍ണ്ണ നടത്തി.

  • Ariyippukal
30 Apr 2021

കല്‍പ്പറ്റ: കേന്ദ്ര വാക്‌സിന്‍ നയം തിരുത്തുക, വാക്‌സിന്‍ സൗജന്യവും സാര്‍വ്വത്രികവുമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തിലുള്ള  രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. രാജ്യത്തെ യുവതയെ കമ്പോളചരക്കാക്കി വാക്‌സിന്‍ സ്വകാര്യകുത്തകകള്‍ക്ക് തീറെഴുതി കൊടുത്ത കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയായിരുന്നു ധര്‍ണ്ണ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ചുരുക്കം  പ്രവര്‍ത്തകര്‍ മാത്രം പങ്കെടുക്കുന്ന നിലയിലാണ് സമരം ഏറ്റെടുത്തത്. കല്‍പ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍പില്‍ നടന്ന ധര്‍ണ്ണ ജില്ലാ സെക്രട്ടറി കെ.റഫീഖ് ഉദ്ഘാടനം ചെയ്തു. 

ഷെജിന്‍ ജോസ് അദ്ധ്യക്ഷനായി. അര്‍ജ്ജുന്‍ ഗോപാല്‍ സ്വാഗതവും ബിനീഷ് എന്‍.വി നന്ദിയും പറഞ്ഞു.പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മക്കിയാട് പോസ്‌റ്റോഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ പ്രസിഡണ്ട് കെ.എം.ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. കെ.മുഹമ്മദലി അദ്ധ്യക്ഷനായി. ഇസ്മായില്‍ കെ.കെ സ്വാഗതവും രഗില്‍ പി.ആര്‍ നന്ദിയും പറഞ്ഞു. വൈത്തിരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈത്തിരി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ ട്രഷറര്‍ എം.വി.വിജേഷ് ഉദ്ഘാടനം ചെയ്തു. ആഷിഖ് സി.എച്ച് അദ്ധ്യക്ഷനായി. എം.രമേഷ് സ്വാഗതവും വിജേഷ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു.മാനന്തവാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവ് പോസ്‌റ്റോഫീനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ആര്‍ ജിതിന്‍ ഉദ്ഘാടനം ചെയ്തു. അജിത് വര്‍ഗ്ഗീസ്സ് അദ്ധ്യക്ഷനായി. എ.കെ.റൈഷാദ് സ്വാഗതവും കെ.വിപിന്‍ നന്ദിയും പറഞ്ഞു.ബത്തേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്ലൂര്‍ പോസ്‌റ്റോഫീസിനു മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി ലിജോജോണി ഉദ്ഘാടനം ചെയ്തു. നിധിന്‍ കെ.വൈ അദ്ധ്യക്ഷനായി. ലിന്‍സണ്‍ സ്വാഗതവും പ്രശോഭ് നന്ദിയും പറഞ്ഞു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ബക്രീദിന് രണ്ടുദിവസം അവധി; 27ന് പുറമെ 28ന് കൂടി അവധി
  • സംസ്ഥാനത്ത് മഴ തുടരും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show