കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കി; സംസ്ഥാനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി

കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെ പിടിച്ചു കെട്ടാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും മോദി മന്‍കീബാത്തില്‍ പറഞ്ഞു.കൊവിഡ് വ്യാപനത്തെ നേരിടാന്‍ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്. ഇതിന് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും ആവശ്യമാണെന്ന് മോദി പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരുടെ ചെറുത്തുനില്‍പ്പിന് അഭിവാദ്യം നേര്‍ന്ന മോദി തളരരുതെന്നും പറഞ്ഞു.അതേസമയം, രാജ്യത്ത് സൗജന്യ വാക്‌സിനേഷന്‍ പദ്ധതി തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീഴരുത്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മരുന്ന് നല്‍കിയിട്ടുണ്ടൈന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍