ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേര്‍ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേര്‍ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളില്‍ 53 ശതമാനമാണ് കൊവിഡ് ബാധിതര്‍.രാജ്യത്ത് ഇതുവരെ 1,69,60172 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,40,85,110 പേര്‍ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,92,311 പേരാണ് ഇതുവരെ മരിച്ചത്. 26,82,751 പേര്‍ നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.
മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ് എന്നീ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം രണ്ടുലക്ഷത്തിലധികം രോഗികളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍. ഗുരുതരമായ സാഹചര്യമാണ് ബംഗളൂരുവില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതും രോഗികള്‍ ചികിത്സയില്‍ ഉള്ളതും ബംഗളൂരുവിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍