ആശങ്കയായി കൊവിഡ് വ്യാപനം; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി.

ദില്ലി: കൊവിഡ് സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. കേരളവും യോ?ഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വാക്‌സീസീന്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികള്‍ക്കൊപ്പം തുടര്‍ വിതരണവും പ്രധാനമന്ത്രി വിലയിരുത്തും.12 മണിക്ക് ഓകസിജന്‍ നിര്‍മ്മാണ കമ്പനി മേധാവികളേയും പ്രധാനമന്ത്രി കാണുന്നുണ്ട്.ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തുന്ന പ്രധാന മന്ത്രി ഉത്പാദനം കൂട്ടാനുള്ള നിര്‍ദ്ദേശവും മുന്‍പോട്ട് വയ്ക്കും.
രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേ!!ര്‍ക്കാണ് രോ?ഗം സ്ഥിരീകരിച്ചത്. 2,263 മരണം കൂടി കേന്ദ്ര സ!!ര്‍ക്കാ!ര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 24,28,616 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ ഉള്ളതെന്നാണ് കേന്ദ്ര ആരോ?ഗ്യ മന്ത്രാലയം രാവിലെ പുറത്ത് വിട്ട കണക്ക്.രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ സ്വമേധയ എടുത്ത കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. ഓക്‌സിജന്‍ വിതരണം, വാക്‌സിന്‍ നയം, മരുന്നുകളുടെ വിതരണം, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരം എന്നീ വിഷയങ്ങളിലാണ് കോടതി ഇന്നലെ സ്വമേധയ കേസെടുത്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍