ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരണപ്പെട്ടു;ഒരാള്‍ക്ക് പരിക്കേറ്റു

നീലഗിരി: തമിഴ്‌നാട് നീലഗിരി അമ്പലമൂലയില്‍യില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. പന്തല്ലൂര്‍ താലൂക്കിലെ അമ്പലമൂല ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനി കോകില എന്ന കാര്‍ത്തിക (15) ആണ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന ബന്ധു അനു എന്ന ജീവപ്രിയ(10) പരിക്ക് പറ്റി.കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴയാണ് നീലഗിരി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്നത്. കേരള അതിര്‍ത്തിയോട് ചേര്‍ന്ന് പ്രദേശമാണ് തമിഴ്‌നാട് നീലഗിരി ജില്ലയിലെ പന്തല്ലൂര്‍ താലൂക്ക്. അപകടം നടന്ന ഉടനെ കോകിലയെപാട്ട വയലില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍