OPEN NEWSER

Friday 09. May 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ലോക്ക്ഡൗണിന്റെ ആവശ്യമില്ല, കൊവിഡ് കൊടുങ്കാറ്റായി തിരിച്ചെത്തി, ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കും: പ്രധാനമന്ത്രി

  • National
20 Apr 2021

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊവിഡ് സാഹചര്യത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. കൊവിഡിന്റെ രണ്ടാം തരംഗം കൊടുങ്കാറ്റായി രാജ്യത്ത് വീശുകയാണെന്നും അടിയന്തര സാഹചര്യം നേരിടാന്‍ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

കൊവിഡിന്റെ രണ്ടാം വരവിനെ നേരിടാന്‍ രാജ്യം സജ്ജമാണെന്നും കഴിഞ്ഞ തവണ കൊവിഡിനെ നേരിടാന്‍ യാതൊരു സംവിധാനവും രാജ്യത്ത് ഇല്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ ആ നിലയില്‍ നിന്നും ഒരുപാട് മുന്നോട്ട് പോയെന്നും മോദി ചൂണ്ടിക്കാട്ടി. ലോക്ക് ഡൌണ് പ്രശ്‌നപരിഹാരത്തിനുള്ള അവസാനത്തെ അടവാണ്. അതിലേക്ക് പോകാതെ നോക്കണം. അതിനായി കൊവിഡ് വ്യാപനം കൂടിയ സ്ഥലങ്ങളില്‍ മൈക്രോ ലോക്ക് ഡൌണ് ഏര്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പ്രധാനമന്ത്രിയുടെ വാക്കുകള്‍ 

കൊവിഡിനെതിരെ രാജ്യം വലിയ പോരാട്ടം നടത്തുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ കുടുംബത്തെ പോലും മറന്ന് കൊവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ്  എന്നതില്‍ സംശയമില്ല. എങ്കിലും ഇതും നമ്മള്‍ മറികടക്കും. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണ്.

കഴിഞ്ഞ വര്‍ഷം കുറച്ച് കൊവിഡ് കേസുകള്‍ വന്നപ്പോള്‍ തന്നെ രാജ്യത്തെ വാക്‌സീനായുള്ള ഗവേഷണം ആരംഭിച്ചിരുന്നു, പകലും രാത്രിയുമില്ലാതെ അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ രാജ്യത്തിനായി വാക്‌സീന്‍ വികസിപ്പിച്ചത്. ലോകത്ത് തന്നെ എറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ വാക്‌സീന്‍ ലഭ്യമാകുന്നത്. രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സീനുകളുമായി ലോകത്തെ തന്നെ എറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിയാണ് രാജ്യത്ത് പുരോ?ഗമിക്കുന്നത്. 

നമ്മുടെ കൊവിഡ് മുന്നണിപ്പോരാളികളേയും വലിയ തോതില്‍ മുതിര്‍ന്ന പൗരന്‍മാരെയും ഇതിനോടകം വാക്‌സീനേറ്റ് ചെയ്ത് കഴിഞ്ഞു.  ഇന്നലെ സുപ്രധാനമായ മറ്റൊരു തീരുമാനവും എടുത്തു. രാജ്യത്തെ 18 വയസിന് മുകളില്‍ പ്രായമുള്ള മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്‍കാന്‍ പോകുകയാണ്. 

രാജ്യത്ത് നിര്‍മ്മിക്കുന്ന വാക്‌സീനുകളില്‍ പകുതി സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് വാങ്ങാം. നമ്മുടെയെല്ലാം പ്രവര്‍ത്തനം ജീവന്‍ രക്ഷിക്കാനായാണ്. കൊവിഡ് ആരംഭിക്കുമ്പോള്‍ കുറേ അധികം പരിമിതികളുണ്ടായിരുന്നു. ആരോഗ്യസംവിധാനങ്ങള്‍ കൊവിഡിനെ നേരിടാന്‍ പര്യാപ്ത്മായിരുന്നില്ല. പിപിഇ കിറ്റി നിര്‍മ്മാണത്തിന് സംവിധാനമുണ്ടായിരുന്നില്ല..എങ്ങനെ ചികിത്സിക്കണമെന്ന് അറിയിലില്ലായിരിുന്നു. ഇപ്പോള്‍ അതിനൊക്കെ മാറ്റം വന്നിട്ടുണ്ട്. 

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം നേരിടുന്നുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പ് വരുത്താന്‍ സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും പരിശ്രമിക്കുന്നുണ്ട്. 

തൊഴിലാളികള്‍ ഇപ്പോഴെവിടെയാണോ അവിടെ തന്നെ തുടരണം അവര്‍ക്ക് വാക്‌സീനേഷന്‍ അടക്കം എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിക്കണം. സാധ്യമായ എല്ലാ സഹായവും ആവശ്യക്കാര്‍ക്ക് നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ലോക്ക് ഡൌണ്‍ അവസാന ഉപാധിയെന്ന നിലയില്‍ മാത്രമേ ഉപയോഗിക്കാനാവൂ. മൈക്രോ കണ്ടെയന്‍മെന്റ് സോണുകള്‍ ഏ!ര്‍പ്പെടുത്തി കൊവിഡ് വ്യാപനം തടയാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. 

ഇന്ന് നവരാത്രിയുടെ അവസാന ദിനമാണ്, നാളെ രാമനവമിയാണ്, നമ്മളെല്ലാവരും മര്യാദാപുരുഷോത്തമനായ രാമനെ പോലെ മര്യാദ പാലിക്കണം. ഇതു പവിത്രമായ റംസാന്‍ കാലമാണ്. ധൈര്യവും ആത്മബലവും നല്‍കുന്ന മാസമാണ് റംസാന്‍. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഈ ആത്മബലവും കരുത്തും നമ്മുക്കുണ്ടാവണം. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




johnansaz   19-Apr-2022

http://imrdsoacha.gov.co/silvitra-120mg-qrms


LATEST NEWS

  • നിപ: വയനാട് ജില്ലയിലും അതീവ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • എം. ഡി. എം. എ യുമായി യുവാവ് പിടിയില്‍
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • വേട്ടയ്ക്ക് പോയപ്പോ അബദ്ധത്തില്‍ വെടിയേറ്റു; കമ്പി കൊണ്ട് പരിക്കെന്ന് പറഞ്ഞ് ചികിത്സ തേടി; സ്‌കാനിംഗില്‍ സത്യം പുറത്തായി..!
  • ദുരിതാശ്വാസ ക്യാമ്പിനായി സ്‌കൂളുകള്‍ അല്ലാത്ത കെട്ടിടങ്ങള്‍ കണ്ടെത്തണം: വയനാട് ജില്ലാ കളക്ടര്‍; മഴക്കാല മുന്നൊരുക്കത്തിന്റെ അവലോകന യോഗം ചേര്‍ന്നു
  • സ്വര്‍ണമാല പിടിച്ചുപറിച്ച് മുങ്ങിയ യുവാവ് പിടിയില്‍.
  • സ്ത്രീ അവകാശങ്ങളെക്കുറിച്ച് ജില്ലയില്‍ അവബോധം കുറവെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ
  • പോക്‌സോ കേസില്‍ 67കാരന്‍ അറസ്റ്റില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
  • കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show