താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങള്‍ മെയ് 15 വരെ അടച്ചിടും

താജ്മഹലും കുത്തബ്മിനാറും അടക്കമുള്ള ചരിത്രസ്മാരകങ്ങള്‍ മെയ്15 വരെ അടച്ചിടും. കൊവിഡ് നിരക്ക് ഉയര്‍ന്ന സാഹചര്യത്തിലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നടപടി.നേരത്തെ കൊറോണ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലും ചരിത്ര സ്മാരകങ്ങള്‍ അടച്ചിട്ടിരുന്നു. പിന്നീട് ആറ് മാസങ്ങള്‍ക്ക് ശേഷം കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.അതേസമയം, രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ്, തമിഴ്‌നാട്, കേരളം, ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ 10 സംസ്ഥാനങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍