ജമ്മു കശ്മീരില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരില്‍ രണ്ട് വ്യത്യസ്തമായ ഏറ്റുമുട്ടലുകളില്‍ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. ഷോപിയാനില്‍ മൂന്ന് ഭീകരരും, ത്രാലില്‍ രണ്ട് ഭീകരരുമാണ് കൊല്ലപ്പെട്ടത്.ഷോപിയാനിലെ ഏറ്റുമുട്ടലിനിടെ നാല് സൈനികര്‍ക്കും പരുക്കേറ്റു. രണ്ടിടത്തും ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇന്നലെ രാത്രിയോടെയാണ് ഷോപിയാനില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. അന്‍സാര്‍ ഗസ്വത് ഉല്‍ ഹിന്ദ് കമാന്‍ഡര്‍ അടക്കം ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്. ത്രാലില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സേന നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍