മാനന്തവാടി: സോഷ്യല്‍ മീഡിയയില്‍ വൈറലായ നൃത്ത താരങ്ങള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശങ്ങളുമായി ചിലരുടെ പോസ്റ്റുകള്‍. മാനന്തവാടി സ്വദേശി നവീന്‍ റസാഖിന്റേയും, തിരുവനന്തപുരം സ്വദേശിനി ജാനകി ഓംകാറിന്റേയും 30 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള നൃത്തമാണ് വൈറലായത്. നവീന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ മാത്രം 60 ലക്ഷത്തോളം പേര് വീഡിയോ കണ്ടു. ഓപ്പണ്‍ ന്യൂസറില് ഇതുവരെ ഒരു ലക്ഷത്തോളം ലൈക്കും, 16 ലക്ഷത്തോളം കാഴ്ചക്കാരെയും പ്രസ്തുത വീഡിയോ കരസ്ഥമാക്കി.സംഗതി വൈറലായതോടെ ഇരുവരുടെയും മതത്തിന്റെ വൈരുധ്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം രംഗത്ത് വന്നിരിക്കുകയാണ്. എന്നാല്‍ സങ്കുചിത ചിന്തകള്‍ക്കതീതമായി പൊതു സമൂഹം ഏറ്റെടുത്തിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികളുടെ നൃത്ത ദൃശ്യം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍