OPEN NEWSER

Monday 02. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്നു

  • Kalpetta
07 Apr 2021

കല്‍പ്പറ്റ: വയനാട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കുന്ന പ്രവണതയാണ് നിലവിലുളളത്. കഴിഞ്ഞ ആഴ്ച്ചകളില്‍ മൂന്ന് ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.6 ശതമാനത്തിലേക്ക് വര്‍ധിച്ചിട്ടുണ്ട്. ജില്ലയില്‍ കൂടുതല്‍ കേസുകള്‍ കാണുന്നത് സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മുനിസിപ്പാലിറ്റികളിലും, പനമരം ഗ്രാമപഞ്ചായത്തിലുമാണ്. 50 മുതല്‍ 72 വരെ കേസുകളാണ് ഇവിടങ്ങളില്‍ സ്ഥിരീകരിക്കുന്നത്. മാനന്തവാടി നഗരസഭ, കണിയാമ്പറ്റ, വൈത്തിരി, മേപ്പാടി, നെന്‍മേനി പഞ്ചായത്തുകളില്‍ 38 മുതല്‍ 50 വരെ കേസുകളാണുള്ളത്. തവിഞ്ഞാല്‍, വെളളമുണ്ട, പടിഞ്ഞാറത്തറ അമ്പലവയല്‍ എന്നിവിടങ്ങളില്‍ 23 മുതല്‍ 38 വരെയും കോട്ടത്തറ, തരിയോട്, വെങ്ങപ്പള്ളി, പൊഴുതന, മുട്ടില്‍, മീനങ്ങാടി, പൂതാടി, മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി എന്നിവിടങ്ങളില്‍ 13 മുതല്‍ 23 വരെയുമാണ് കേസുകള്‍. ഏറ്റവും കുറവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് തൊണ്ടര്‍നാട്, തിരുനെല്ലി, മൂപ്പൈനാട്, നൂല്‍പ്പുഴ എന്നിവിടങ്ങളിലാണ്. ഇവിടെ 7 മുതല്‍ 13 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • 325 ഗ്രാമോളം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികളെ എക്‌സൈസ് പിടികൂടി
  • കുട്ടികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടികളുമായി പോലീസ്
  • അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
  • കൊടുംകുറ്റവാളി വീരമണിയെ ബത്തേരി പോലീസ് സാഹസികമായി പിടികൂടി; പിടിയിലായത് സംസ്ഥാനത്തിനകത്തും പുറത്തുമായി 24 കേസുകളിലെ പ്രതി
  • പോക്‌സോ കേസില്‍ മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍
  • ടൗണ്‍ഷിപ്പിലെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരിയില്‍; 178 വീടിന്റെ താക്കേല്‍, രേഖകള്‍ എന്നിവ കൈമാറും
  • വയനാട് ജില്ലയില്‍ കുഷ്ഠരോഗ ബോധവത്കരണ ക്യാമ്പയിന് ആരംഭിച്ചു
  • ഒരു കിലോയോളം കഞ്ചാവുമായി യുവാവ് പിടിയില്‍
  • മയക്കുമരുന്നുമായി വിദേശി പിടിയില്‍
  • മയക്കുമരുന്നുമായി വിദേശ യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show