മൂസ അബൂബക്കര്‍ സാഹിബിന് യാത്രയയപ്പ് നല്‍കി

യു.എ.ഇ: നാല് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മൂസ അബൂബക്കര്‍ സാഹിബിന് പ്രവാസി വയനാട് യു.എ.ഇ യാത്രയപ്പ് നല്‍കി. ദീര്‍ഘ കാലം കൂട്ടായ്മയുടെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം അറബിക് കാലിഗ്രാഫിയിലും ഗാന രചനയിലുമെല്ലാം കഴിവ് തെളിയിച്ച സര്‍ഗ്ഗധനനും കൂടിയായിരുന്നു. അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെയും കലാ രംഗത്ത് നല്‍കിയ സംഭാവനകളെയും ആദരിച്ചു കൊണ്ട് പ്രവാസി വയനാട് യു.എ.ഇ യുടെ സ്‌നേഹോപഹാരം സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ റഫീഖ് കെ.എം കൈമാറി.അബുദാബി ചാപ്റ്ററിനു വേണ്ടി ചെയര്‍മാന്‍ പ്രസാദ് ജോണ്‍ മൊമെന്റോ നല്‍കി . കണ്‍വീനര്‍ വില്‍സണ്‍, ട്രഷറര്‍ ഹേമന്ത് ബാലന്‍, അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍