രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 39,726 പേര്‍ക്ക്
രാജ്യത്ത് തുടര്‍ച്ചയായി പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പോസിറ്റീവ് കേസുകളും 154 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു.മഹാരാഷ്ട്രയില്‍ അതിരൂക്ഷ കൊവിഡ് വ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 25, 833 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ മൈക്രോ കണ്ടെയ്‌നര്‍ സോണുകള്‍ ആരംഭിക്കാന്‍ കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം നല്‍കി.അതേസമയം ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ ഉയരുകയാണ്. ഈ പശ്ചാത്തലത്തില്‍ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത് എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു .തിങ്കളാഴ്ച മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ ആശുപത്രികളിലും കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍