OPEN NEWSER

Friday 27. Mar 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

'യൂടൈന്‍' വേള്‍ഡ് ഗ്രൂപ്പ് ലോഗോ പ്രകാശനം ചെയ്തു

  • S.Batheri
18 Mar 2021

 

ബത്തേരി: വിദ്യാര്‍ത്ഥികളില്‍ അന്തര്‍ലീനമായ കഴിവുകളിലും അഭിരുചികളിലും ബോധവാന്മാരാക്കി മികവുറ്റവരാക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും വ്യത്യസ്ത മേഖലകളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ രൂപം കൊടുത്ത നൂതന സംരംഭമായ 'യൂടൈന്‍' വേള്‍ഡ് ഗ്രൂപ്പിന്റെ  ലോഗോ പ്രകാശന കര്‍മ്മം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിഡോ.കെ.ടി ജലീല്‍ നിര്‍വഹിച്ചു.സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചിറക്കമ്പം സ്വദേശികളായ  യാസിര്‍ മുഹമ്മദ് (ഗ്രൂപ്പ് കോഡിനേറ്റര്‍, മൈന്‍ഡ് സ്ട്രാറ്റജിസ്റ്റ്), സിനാന്‍ ജൂനിയര്‍ കാലിഫ് (പ്രോഗ്രാം എക്‌സിക്യൂട്ടീവ്, കെ.സി.ടി.ടി.യു വയനാട് ജില്ലാ കോഡിനേറ്റര്‍) എന്നീ രണ്ട് സഹോദരങ്ങളാണ് യൂടൈന്‍ വേള്‍ഡ് ഗ്രൂപ്പിന് രൂപം നല്‍കിയത്.കൊവിഡ് കാലത്ത് 'സ്‌കില്‍സ്അപ്പ്' എന്ന പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈന്‍ സെഷനുകള്‍ ആരംഭിച്ചു. ഈ സംരംഭത്തിലൂടെ കേരളത്തിലും ഗള്‍ഫിലുമുള്‍പ്പെടെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ മേഖലകളിലുള്ളവര്‍ക്കും സൗജന്യമായി കൗണ്‍സിലിംഗും കരിയര്‍ ഗൈഡന്‍സും ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ അംഗീകൃത കോഴ്‌സുകളും നല്‍കുക വഴി സമൂഹത്തിന്റെ അംഗീകാരം സ്‌കില്‍സ്അപ്പിന് നേടാന്‍ കഴിഞ്ഞു. ഈ അംഗീകാരമാണ് 'യൂടൈന്‍' എന്ന പുതിയ സംരംഭത്തിന് പ്രചോദനമായത്. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍
  • നൂറിലധികം സീറ്റുകളുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍ എം പി
  • താമരശ്ശേരി ചുരത്തില്‍ കൊക്കയില്‍ വീണ് വയോധികന്‍ മരിച്ചു
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • പോക്‌സോ കേസില്‍ പ്രതിക്ക് 15 വര്‍ഷം തടവും പിഴയും
  • വയനാട് ജില്ലയില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം തുടരുന്നു
  • കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
  • ജീര്‍ണ്ണിച്ച നിലയില്‍ അജ്ഞാത മൃതദേഹം
  • സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വന്‍ രാസ ലഹരി വേട്ട
  • ഐ സി ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പര്യടനപരിപാടികള്‍ക്ക് നാളെ തുടക്കമാവും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show