ജീവന്‍രക്ഷാ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
ആനപ്പാറ: ആനപ്പാറ ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കോഴിക്കോട് മിംസ് ഹോസ്പ്പിറ്റലിലെ എയ്ഞ്ചല്‍സ് വിംഗുമായി സഹകരിച്ച് ഒന്നാം വര്‍ഷ വോളണ്ടിയര്‍മാര്‍ക്കായി ജീവന് രക്ഷാപരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. സി.പി.ആര് മുതിര്‍ന്നവരിലും കുട്ടികളിലും നല്കുന്ന വിധം ഡമ്മിയുടെ സഹായത്തോടെ കുട്ടികള്‍ ചെയ്തു മനസ്സിലാക്കി. ചെറിയ കുട്ടികളിലും മുതിര്‍ന്നവരിലും ഭക്ഷണ പദാര്‍ത്ഥം തൊണ്ടയില്‍ കുടുങ്ങിയാല്‍ എടുക്കുന്ന വിധം, ബൈക്ക് അപകടത്തില്‍ പെട്ടാല്‍ ഹെല്‍മെറ്റ് അഴിക്കുന്നതും അപകടത്തില്‍ പെട്ടവരെ വാഹനങ്ങളില്‍ കയറ്റുന്നതെങ്ങനെ എന്നിവയും പരിശീലിപ്പിച്ചു.പാമ്പ് കടിയേറ്റാല്‍, തീപ്പൊള്ളലേറ്റാല്‍ തുടങ്ങിയ സമയങളില്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് വിശദമായി ക്ലാസ്സ് എടുത്തു. ചടങ്ങില്‍ നിസാര്‍ അഹമ്മദ്, ബിഷര്‍ അമീന്, എ.എം ബഷീര്‍, ലുഖ്മാന് , അമിതാബ് , അഷ്മിത എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍